മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍

അമ്പലപ്പുഴ: മുന്‍ പഞ്ചായത്ത് പ്രസഡന്റിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വണ്ടാനം സുജിത് ഭവനത്തില്‍ സോമരാജന്റെ മകന്‍ സുനിത് (24)നെയാണ് പുന്നപ്ര പോലീസ് പാണാവള്ളിയില്‍ നിന്നും പിടികൂടിയത്.
രണ്ടു ദിവസം മുന്‍പാണ് അമ്പലപ്പുഴ വടക്കുഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി ധ്യാനസുധനെ വീടുകയറി ഒരു സംഘം ആക്രമിച്ചത്.സമീപത്തെ കാവിനു സമീപം മദ്യപിച്ചു കൊണ്ടിരുന്ന ഒരു സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ധ്യാനസുധന്‍ അറിയിച്ചിട്ടാണ് പോലീസ് എത്തിയതെന്ന വൈരാഗ്യത്തെ തുടര്‍ന്നാണ് ധ്യാനസുധനെ വീടുകയറി ആക്രമിച്ചത്.മൂക്കിനും, നെറ്റിക്കും പരിക്കേറ്റ ധ്യാനസുധന്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
സംഭവ ദിവസം തന്നെ പുന്നപ്ര പോലീസ് പ്രതികളിലൊരാളായ ഷിനിന്‍ (24)നെ പിടികൂടിയിരുന്നു. ഇയാള്‍ റിമാന്റിലാണ്.എസ്‌ഐ ആര്‍ വിനു, എഎസ്‌ഐ സിദ്ദിഖ്, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാണാവള്ളിയില്‍ ഒളിവിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തത്.

RELATED STORIES

Share it
Top