മുന്‍ എടിഎസ് തലവന്‍ ആത്മഹത്യ ചെയ്തു



മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ എടിഎസ് (തീവ്രവാദ വിരുദ്ധ വിഭാഗം) മുന്‍ തലവന്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു. വീടിനുള്ളില്‍ സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു മരിക്കുകയായിരുന്നു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് അദ്ദേഹം ഏറെ നാളായി അവധിയിലായിരുന്നു.
1988ലെ ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ബാച്ച് അംഗമായിരുന്നു ഹിമാന്‍ഷു. ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ വാതുവയ്പ്പ് കേസ്, മുംബൈ ഭീകരാക്രമണ കേസ് തുടങ്ങിയവ
അന്വേഷിച്ചത് ഇദ്ദേഹമായിരുന്നു.മൃതദേഹം മുംബൈയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top