മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമനം, പിള്ളയും ക്യാബിനറ്റ് റാങ്കില്‍തിരുവനന്തപുരം : സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായി മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിളളയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. നിലവില്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന് മാത്രമാണ് ക്യാബിനറ്റ് പദവിയുള്ളത്. ബാലകൃഷ്ണപിള്ള മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനാകുന്നതോടെ ക്യാബിനറ്റ് പദവി ഉള്ളവരുടെ എണ്ണം രണ്ടാകും.
വി എസ് അച്യുതാനന്ദന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തി ശിക്ഷ വാങ്ങിക്കൊടുത്ത വ്യക്തിയെ വിഎസിന് തുല്യമായ ഉന്നത പദവി നല്‍കി ആദരിക്കുന്നതില്‍ സിപിഎം പ്രവര്‍ത്തകരില്‍ പലര്‍ക്കും അമര്‍ഷമുണ്ട്.

RELATED STORIES

Share it
Top