മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു

സുല്‍ത്താന്‍ ബത്തേരി: മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍-ഇത്തിഹാദ് ഫുട്‌ബോള്‍ അക്കാദമിയുമായി ചേര്‍ന്നാണ് സ്റ്റേഡിയം നവീകരിക്കുന്നത്.
പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി കെ സഹദേവന്‍ നിര്‍വഹിച്ചു.സ്റ്റേഡിയം വനവീകരിക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ ഗ്രൗണ്ട് മണ്ണിളക്കി വാട്ടര്‍ലെവല്‍ ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്. തുടര്‍ന്ന് പുല്ല് വച്ചുപിടിപ്പിക്കും. ഇതോടനുബന്ധിച്ച് ചുറ്റും ഡ്രനേജ് നിര്‍മിക്കുകയും ചുറ്റുമതില്‍ നിര്‍മിച്ച് ഗ്രീല്ലിട്ട് സുരക്ഷിതമാക്കുകയും ചെയ്യും. രണ്ടാംഘട്ടത്തില്‍ ലൈറ്റുകള്‍  സ്ഥാപിച്ച് ആധുനികവല്‍ക്കരിക്കും. സുല്‍ത്താന്‍ ബത്തേരിയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികള്‍ക്ക് ഫുട്‌ബോളില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അല്‍-ഇത്തിഹാദ് ഫുട്‌ബോള്‍ ക്ലബ്ബുമായി ചേര്‍ന്ന് നഗരസഭ സ്റ്റേഡിയം നവീകരിക്കുന്നത്. നിലവില്‍ 237 കുട്ടികള്‍ക്ക് സെന്റ്‌മേരീസ് കോളജ് ഗ്രൗണ്ടില്‍ പരിശീലനം നല്‍കുന്നുണ്ട്. ചടങ്ങില്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടി എല്‍ സാബു, ബാബു അബ്ദുറഹിമാന്‍, എല്‍സി പൗലോസ്, കൗണ്‍സിലര്‍ സോബിന്‍ വര്‍ഗ്ഗീസ്, ഫുട്‌ബോള്‍ അക്കാദമി ഹെഡ്‌കോച്ച് മൂസ ഈജിപ്ത്, ബിനുതോമസ്, എ കെ റഹിം എന്നിവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top