മുദ്രപത്ര ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം

ഇടുക്കി: 10 രൂപയുടെ പത്രങ്ങളില്‍ 100 രൂപയുടെ സീല്‍ അടിച്ച് മൂല്യം ഉയര്‍ത്തിയതോടെ മുദ്രപത്രങ്ങളുടെ ക്ഷാമത്തിനു താല്‍ക്കാലിക പരിഹാരം. 100, 50 രൂപയുടെ മുദ്രപത്രങ്ങള്‍ സംസ്ഥാനത്തു കിട്ടാതായതോടെ ജനങ്ങള്‍ ഏറെ വലഞ്ഞിരുന്നു. 10 രൂപയുടെ മുദ്ര പത്രങ്ങളില്‍ മൂല്യം ഉയര്‍ത്തി 100 രൂപയുടെ സീലടിച്ച് വിപണിയിലെത്തിച്ചാണു സ ര്‍ക്കാര്‍ താല്‍ ക്കാലിക പരിഹാരമുണ്ടാക്കിയിരിക്കുന്നത്.
മുദ്രപത്ര ക്ഷാമം നിയമസഭയ്ക്കുള്ളിലും ചര്‍ച്ചയായതോടെയാണു ക്ഷാമം പരിഹരിക്കാ ന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരത്തില്‍ മൂല്യം ഉയര്‍ത്തിയ മുദ്രപത്രങ്ങളുടെ നിയമസാധുത ചോദ്യംചെയ്യപ്പെട്ടിരുന്നു. മുദ്രപത്രങ്ങള്‍ അച്ചടിക്കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായതിനാല്‍ ഇതു നിയമപരമാണോ എന്ന രീതിയില്‍ അന്ന് ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. എന്നു മാത്രമല്ല അന്ന് മുദ്രപത്രങ്ങളില്‍ ഉയര്‍ന്ന മൂല്യത്തിന്റെ സീലുകള്‍ മാത്രമേ ഉണ്ടായിരുന്നു—ള്ളൂ. അത്തരം മുദ്രപത്രത്തിന്റെ ആധികാരികതയും അന്ന് ചോദ്യംചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇക്കുറി ആ പ്രശ്‌നം കൂടി പരിഹരിക്കാന്‍ അധികൃതര്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മൂല്യം ഉയര്‍ത്തിയ സീലിനൊപ്പം കൈയൊപ്പും നല്‍കിയാണ് ഇക്കുറി മുദ്രപത്രങ്ങള്‍ ഇറക്കിയിട്ടുള്ളത്.

RELATED STORIES

Share it
Top