മുദ്രപത്രം കിട്ടാനില്ല; ആവശ്യക്കാര്‍ വലയുന്നു

കുമരനെല്ലൂര്‍: സംസ്ഥാനത്ത് മുദ്രപത്രത്തിന്റെ ക്ഷാമം പൊതുജനങ്ങളെ വലച്ചു തുടങ്ങി. സര്‍ക്കാര്‍ ആവശ്യങ്ങളടക്കം പൊതുജനങ്ങളുടെ സാധാരണ ആവശ്യങ്ങള്‍ക്ക് വരെ ആവശ്യമൊയ മുദ്രപത്രമാണ് മാസങ്ങളായി കിട്ടാക്കനി ആയത്.
50,100 രൂപ മുദ്രപത്രങ്ങളും അപേക്ഷക്കും മറ്റുമുള്ള 10 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പും കിട്ടാനില്ല. കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് അപേക്ഷ, വസ്തു വില്‍പന, കരാര്‍ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് മുദ്രപത്രം വേണം.
കോര്‍ട് ഫീ സ്റ്റാമ്പിന് പോലും ക്ഷാമമായതോടെ ഒരു സര്‍ക്കാര്‍ അപേക്ഷയും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കൂടാതെ വിവിധ ആവശ്യങ്ങള്‍ക്ക് ലോണ്‍ എടുക്കാന്‍ നടക്കുന്നവര്‍ക്കും 100 രൂപ മുദ്ര പേപ്പര്‍ കിട്ടാനില്ലാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ്. ട്രഷറികളില്‍ മുദ്രപത്രം ലഭ്യമല്ല എന്നാണ് വെണ്ടര്‍മാര്‍ പറയുന്നത്. മുദ്രപത്രം കിട്ടാത്തത് കാരണം വാടകകരാര്‍, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കായി പഞ്ചായത്തിലെത്തുന്നവര്‍ മടങ്ങി പോകേണ്ട സ്ഥിതിയാണ്.
വീടിന്റെയും സ്ഥലത്തിന്റെയും രജിസ്േ്രടഷന് വേണ്ടി വിദേശത്ത് നിന്ന് ലീവിന് എത്തിയവരും കാലതാമസം കൊണ്ട് വലയുകയാണ്. കുറഞ്ഞ മൂല്യത്തിന്റെ സ്റ്റാമ്പ് പേപ്പര്‍ കിട്ടാതായതോടെ ആവശ്യക്കാര്‍ കൂടിയ മൂല്യത്തിന്റെ മുദ്രപത്രം ഉപയോഗിക്കേണ്ട അവസ്ഥിയലാണ്.

RELATED STORIES

Share it
Top