മുത്ത്വലാഖ് : സ്ത്രീകളുടെ അവകാശം ലംഘിക്കാന്‍ അനുവദിക്കില്ലന്യൂഡല്‍ഹി: സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന വിധത്തില്‍ മുത്ത്വലാഖ് അനുവദിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി.  വ്യക്തിനിയമങ്ങളുടെ പേരില്‍ സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കരുത്. പുരുഷന്‍മാര്‍ മൂന്നുമൊഴിയും ഒന്നിച്ചു ചൊല്ലുന്നതു വഴി സ്ത്രീകളുടെ സമത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയാണെന്നും ഇക്കാരണത്താല്‍ മുത്ത്വലാഖ് സംവിധാനം സമത്വത്തിനുള്ള അവകാശത്തിനെതിരാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. മതവിധികള്‍ ഒരിക്കലും പൗരന്‍മാര്‍ക്കു ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ കാരണമാവരുതെന്നും ജസ്റ്റിസ് സൂര്യപ്രകാശ് കേസര്‍വാനിയുടെ ബെഞ്ച് വ്യക്തമാക്കി. സ്ത്രീധനത്തിന്റെ പേരില്‍ തന്നെ ഭര്‍ത്താവ് പീഡിപ്പിക്കുകയും മുറിവേല്‍പിക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതി പരിഗണിക്കവെയായിരുന്നു കോടതി നിരീക്ഷണം. സ്ത്രീധനം നിഷേധിച്ചതിനെത്തുടര്‍ന്നു ഭര്‍ത്താവ് തന്നെ മൊഴി ചൊല്ലിയെന്നായിരുന്നു യുവതിയുടെ പരാതി. അതേസമയം, മുസ്്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാളെ പരിഗണിക്കും.അതേസമയം, മുസ്്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാളെ പരിഗണിക്കും. വിഷയം ഗൗരവമുള്ളതിനാലും ഭരണഘടനാ തത്വങ്ങളുമായി ബന്ധപ്പെട്ടതായതിനാലും കേസില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് നേരത്തേ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top