മുത്ത്വലാഖ് വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാട് വഞ്ചനാപരം: ജമാഅത്ത് ഫെഡറേഷന്‍

പത്തനംതിട്ട: മുത്ത്വലാഖ് വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ സ്വീകരിച്ച നിലപാട് ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്ക് എതിരും വഞ്ചനാപരവുമാണെന്ന് കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. മതേതരത്വത്തിന് നിരക്കാത്ത പ്രവണതകള്‍ തുടര്‍ന്നാല്‍ മുസ്‌ലീംങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകലാന്‍ കാരണമാവും. സംസ്ഥാന സര്‍ക്കാര്‍ ഭൂരിപക്ഷ പ്രീണനത്തിനായി ക്രിമീലയര്‍ പരിധി എട്ടു ലക്ഷം എന്ന കേന്ദ്രനിര്‍ദ്ദേശം നടപ്പാക്കാതിരിക്കുകയും ചെയ്യുന്നതിനു പിന്നില്‍ ന്യൂനപക്ഷ വിരുദ്ധ സമീപനമാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രകടനവും പൊതുസമ്മേളനവും നടത്താന്‍ യോഗം തീരുമാനിച്ചു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എച് ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ടൗണ്‍ ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് അബ്ദുല്‍ ശുക്കൂര്‍ മൗലവി, ജനറല്‍ സെക്രട്ടറി റഷീദ് അലി, നാസര്‍, അസീസ് ഹാജി, മുഹമ്മദ് യൂസഫ്, അഡ്വ. താജുദ്ദീന്‍, അമീന്‍ പി എം, നിസാര്‍ ഖാന്‍, അശ്‌റഫ് മൗലവി, സി പി സലിം, അബ്ദുല്ലാ മൗലവി, അബ്ദുല്‍ റഹീം മൗലവി സംസാരിച്ചു.

RELATED STORIES

Share it
Top