മുത്ത്വലാഖ് മാതൃക ശബരിമലയില്‍ നടപ്പാക്കുന്നില്ല?- യെച്ചൂരി

ചെന്നൈ: മുത്ത്വലാഖ് വിഷയത്തില്‍ സ്ത്രീകളെ തുല്യരായി പരിഗണിച്ച കേന്ദ്രം അതേ മാനദണ്ഡം എന്തുകൊണ്ട് ശബരിമലയില്‍ സ്വീകരിക്കുന്നില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പ് നേട്ടത്തിനായി ബിജെപി വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വനിതാ മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുന്നതിന് പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്തത് കാവിവസ്ത്രധാരികളായിരുന്നു. ബാബരി മസ്ജിദ് ധ്വംസന സമയത്തെ മാതൃകയാണ് പ്രക്ഷോഭകരുടെ തലക്കെട്ട് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജി സമര്‍പ്പിക്കുമോയെന്ന ചോദ്യത്തിന്, ഉത്തരം നല്‍കേണ്ടത് സര്‍ക്കാരാണെന്നായിരുന്നു മറുപടി.

RELATED STORIES

Share it
Top