മുത്ത്വലാഖ് ബില്‍ ലോക്‌സഭയില്‍ പാസായിന്യൂഡല്‍ഹി: ഒറ്റയടിക്ക് മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. ഇത്തരത്തില്‍ വിവാഹമോചനം നടത്തുന്ന പുരുഷന് മൂന്നുവര്‍ഷം തടവും ശിക്ഷയായി നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന മുസ്‌ലിം വുമെന്‍ (പ്രൊട്ടക്ഷന്‍ ഓഫ് മാരേജ്) ബില്‍ 2017 ആണ് പാസാക്കിയത്. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ്  ബില്‍ ഇന്ന് രാവിലെ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
അസാദുദ്ദീന്‍ ഒവൈസി, ബി ജെ ഡിയിലെ ഭര്‍തൃഹരി മഹ്താബ്, കോണ്‍ഗ്രസിന്റെ സുഷ്മിതാ ദേവ്, സി പി എമ്മിന്റെ എ സമ്പത്ത് തുടങ്ങിയവര്‍ ഉന്നയിച്ച ഭേദഗതികള്‍ തള്ളിക്കളഞ്ഞാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. ഇനി രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കപ്പെടും. രാജ്യസഭയിലും പാസാവുകയാണെങ്കില്‍ ബില്‍ തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ ബില്‍ നിയമമായി മാറും.

RELATED STORIES

Share it
Top