മുത്ത്വലാഖ് ബില്‍ മുസ്‌ലിംകള്‍ക്കെതിരായ പുതിയ നീക്കം: എസ്ഡിപിഐ

മലപ്പുറം: മുസ്‌ലിം സ്ത്രീകളുടെ രക്ഷയ്ക്കുവേണ്ടി എന്ന വാദമുന്നയിച്ച് മുത്തലാഖ് ബില്ല് രാജ്യസഭയില്‍ പാസാക്കിയെടുക്കാനുള്ള ബിജെപി സര്‍ക്കാറിന്റെ നീക്കത്തിനെതിരേ എസ്ഡിപിഐ പ്രതിഷേധിച്ചു. പെരിന്തല്‍മണ്ണയില്‍ നടന്ന സായാഹ്ന ധര്‍ണ എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യഹ്‌യ തങ്ങള്‍ ഉദ്ഘടനം ചെയ്തു. ഏകസിവില്‍ കോഡിന്റെ പേരില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള വിവിധ മതങ്ങളുടെ അവകാശങ്ങളും മതസ്വാതന്ത്രവും ഇല്ലാതാക്കാനുള്ള പുതിയ തന്ത്രമാണ് ഭരണകൂടം നടത്തുന്നത്. മുസ്‌ലിം മതനിയമങ്ങള്‍ക്കു എതിരായതിനാല്‍ നിയമ സാധുത ഇല്ലെന്ന് സുപ്രിം കോടതി വിധിയുണ്ടായിട്ടും ഭരണകൂടത്തിന്റെ നീക്കം സംശയമുണര്‍ത്തുന്നുണ്ടെന്ന് യഹ്‌യ തങ്ങള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ജനറല്‍ സെക്രട്ടറി എ കെ മജീദ്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, ഇസ്മായില്‍ കട്ടുപ്പാറ, ടി എം ഷൗക്കത്ത്, ആരിഫ വണ്ടൂര്‍, സൈഫുന്നിസ എടരിക്കോട്, ആസ്യ തിരുരങ്ങാടി സാരിച്ചു.

RELATED STORIES

Share it
Top