മുത്ത്വലാഖ് ബില്ല് സ്ത്രീ സുരക്ഷയ്ക്കതിരേ; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

മുക്കം: ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന  മുത്ത്വലാഖ് ബില്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ സുരക്ഷ ഇല്ലാതാക്കുകയാണ് ചെയ്തതെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുക്കം മാമ്പറ്റ പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. യഥാര്‍ത്ഥത്തില്‍ പാര്‍ലമെന്റില്‍ ഇത്തരമൊരു ബില്ല് അവതരിപ്പിക്കേണ്ട ആവശ്യമില്ല. നേരത്തെ തന്നെ സുപ്രീം കോടതി മുത്ത്വലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.ഇപ്പോള്‍ ഈ ബില്ലിനെ ദുര്‍വ്യാഖ്യാനം ചെയ്യാനും സാധ്യത ഏറെയാണ്. തലാഖിനെ മുത്തലാഖ് എന്ന് ആരങ്കിലും പരാതിപ്പെട്ടാല്‍ ഭര്‍ത്താവ് ജയിലിലാവാന്‍ സാധ്യത ഏറെയാണ്. അതോടെ ഭാര്യ പെരുവഴിയിലുമാവും. അത് കൊണ്ടാണ് ഇതിനെ എതിര്‍ത്തത്. ലോക്‌സഭയില്‍ വലിയ ഭൂരിപക്ഷമുള്ള ബിജെപിക്ക് അത് പാസാക്കാന്‍ കഴിഞ്ഞങ്കിലും രാജ്യസഭയില്‍ കഴിഞ്ഞില്ലന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.  മുത്തലാഖ് ബില്‍ മുസ്‌ലിം സ്ത്രീകളുടെ മാത്രമല്ല സ്ത്രീ സമൂഹത്തോട് തന്നെയുള്ള വെല്ലുവിളിയായിട്ടാണ് കാണാന്‍ കഴിയൂ എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

RELATED STORIES

Share it
Top