മുത്ത്വലാഖ് ബില്ല്: ഭരണഘടനാവിരുദ്ധഇടപെടലെന്ന് പോപുലര്‍ ഫ്രണ്ട്‌

ന്യൂഡല്‍ഹി:  മുത്ത്വലാഖ് നിയമവിരുദ്ധമാക്കി പാര്‍ലമെന്റ് പാസാക്കിയ പുതിയ ബില്ല് മുസ്‌ലിം വ്യക്തിനിയമത്തിലേക്കുള്ള ഭരണഘടനാവിരുദ്ധമായ ഇടപെടലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍.ബില്ലിലെ വ്യവസ്ഥകള്‍ ബാധിക്കുന്ന വിഭാഗങ്ങളുമായോ മുസ്‌ലിം വനിതാ സംഘടനകള്‍, സമുദായ സംഘടനകള്‍ എന്നിവയുമായോ സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്താതെയാണ് ബില്ല് തയ്യാറാക്കിയത്. ബില്ല് സംബന്ധിച്ച് മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് പ്രധാനമന്ത്രിക്കു മുന്നില്‍ വച്ച നിര്‍ദേശം പരിഗണിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ  ചെയര്‍മാന്‍ പ്രസ്താവനയില്‍ ആരോപിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള പ്രധാനമന്ത്രിയുടെ അവഗണനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. പുതിയ മുത്ത്വലാഖ് ബില്ല് മുസ്‌ലിം വനിതകളുടെ വിവാഹ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണെന്ന വാദം തീര്‍ത്തും പൊള്ളയാണെന്നും പ്രസ്താവന വ്യക്തമാക്കി.

RELATED STORIES

Share it
Top