മുത്ത്വലാഖ്, ബാബരി മസ്ജിദ് പ്രക്ഷോഭം തുടങ്ങുമെന്ന് ജമാഅത്ത് ഫെഡറേഷന്‍

കൊല്ലം: ശരീഅത്തും ഇന്ത്യന്‍ നിയമവ്യവസ്ഥിതിയും സിവില്‍ കോണ്‍ട്രാക്റ്റായി അംഗീകരിച്ചിരിക്കുന്ന ഇസ്‌ലാമിക വിവാഹവും വിവാഹമോചനവും മുത്ത്വലാഖ് എന്ന പേരിട്ട് ക്രിമിനല്‍ കുറ്റമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും സാമാന്യ നീതിയുടെ ലംഘനമാണെന്നു കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദ് പുനര്‍ നിര്‍മാണത്തിനു സത്വര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങുമെന്നു ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം പറഞ്ഞു. ബാബരി മസ്ജിദ് തല്ലിത്ത കര്‍ത്തിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും കേസ് വിധി തീര്‍പ്പാക്കാത്തത് നീതിന്യായ വ്യവസ്ഥിതിയില്‍ വിശ്വാസ്യത നഷ്ടപ്പെടുന്നു.
മുസ്‌ലിം പിന്നാക്കാവസ്ഥയ് ക്കു പരിഹാരമായി നിര്‍ദേശിച്ച അറബിക് സര്‍വകലാശാല സ്ഥാപിക്കാത്തതിലും മുസ്‌ലിം സമുദായത്തിന് എണ്ണായിരത്തിലധികം സംവരണ സീറ്റുകള്‍ നഷ്ടപ്പെട്ടതായി റിപോര്‍ട്ട് ചെയ്തിട്ട് അത് ബാക്ക് ലോഗ് നടത്തി പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാരുകള്‍ ഒന്നും തന്നെ ഇതുവരെ നടപ്പാക്കാത്തതിലും യോഗം പ്രതിഷേധിച്ചു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ ആദ്യവാരം രാജ്ഭവനിലേക്കും തു ടര്‍ന്ന്, പാര്‍ലമെന്റിലേക്കും മാര്‍ച്ച് നടത്താന്‍ യോഗം തീരുമാനിച്ചു. യോഗത്തി ല്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു.
ഹാജി കെ എ റഷീദ് പുനലൂര്‍ ഉദ്ഘാടനം ചെയ്തു. കെ പി മുഹമ്മദ്, എം എ സമദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, തേവലക്കര അലിയാര് കുഞ്ഞ് മൗലവി, പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, കരമന മാഹീന്‍, കണ്ണനല്ലൂര്‍ എ എല്‍ നിസാമുദ്ദീന്‍, മേക്കോണ്‍ അബ്ദുല്‍ അസീസ്, പോരുവഴി ജലീല്‍, തൊടിയില്‍ ലുക്ക്മാന്‍, കുളത്തൂപ്പുഴ സലീം, കെ സാദിഖലിഖാന്‍, പനച്ചമൂട് ലീയാക്കത്തലി ഖാന്‍, വണ്ടിപ്പുര സുലൈമാന്‍, കാരാളി വൈ എ സമദ്, എം അബ്ദുല്‍ സലാം പനവൂര്‍, കെ ജലാലുദ്ദീന്‍ മൗലവി, കുന്നത്തൂര്‍ നൗഷാദ്, എസ് സിയാദ്, എ ജെ സാദിഖ് മൗലവി, മുണ്ടക്കയം ഹുസയ്ന്‍ മൗലവി, റഷീദലി അടൂര്‍, റഷീദാലി കൊച്ചുവിളയി ല്‍, ടി വൈ നൗഷാദ്, എ അബ്ദുല്‍ അസീസ് കോന്നി, നാസര്‍ കുഴിവേലി, അബ്ദുല്‍ നവാസ് പത്തനാപുരം സംസാരിച്ചു.

RELATED STORIES

Share it
Top