മുത്ത്വലാഖ് നിരോധന ബില്ല് പുനപ്പരിശോധിക്കണം: പിഡിപി

പൊന്നാനി: മുത്തലാഖ് നിരോധന ബില്ലിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുനപ്പരിശോധന നടത്തണമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ പൊന്നാനി നിയോജകമണ്ഡലം സമ്പൂര്‍ണ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുത്തലാഖ് ബില്‍ ഭരണഘടനയ്ക്കു നിരക്കാത്തതും ശരീഅത്ത് വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. ‘
പാര്‍ട്ടിയുടെ സില്‍വര്‍ജൂബിലി സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ഈ മാസം 30നുള്ളില്‍ മുഴുവന്‍ മുനിസിപ്പല്‍ പഞ്ചായത്ത് പ്രവര്‍ത്തക യോഗങ്ങളും വിളിച്ചുചേര്‍ക്കും. ഫെബ്രുവരി 6ന് മലപ്പുറത്തുനടക്കുന്ന ജില്ലാ കണ്‍വന്‍ഷന്‍ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എം മൊയ്തുണ്ണി ഹാജി അധ്യക്ഷത വഹിച്ചു.
പിടിയുസി ജില്ലാ സെക്രട്ടറി അസീസ് വെളിയങ്കോട്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം എ അഹമ്മദ് കബീര്‍, കുഞ്ഞിമോന്‍ നന്നംമുക്ക്, പിഎച്ച്എഫ് ജില്ലാ പ്രസിഡന്റ് നസീര്‍ പുറങ്ങ്, ജില്ലാകമ്മിറ്റിയംഗം അക്ബര്‍ ചുങ്കത്ത്, പിസിഎഫ് മണ്ഡലം വൈസ് പ്രസിഡന്റ് ഒ വി ബക്കര്‍, ജോ.സെക്രട്ടറി ഫൈസല്‍ മണ്ഡലം സെക്രട്ടറി ഫൈസല്‍ ചങ്ങരംകുളം, ഖജാഞ്ചി ഷാഫി പെരുമ്പടപ്പ് സംസാരിച്ചു.

RELATED STORIES

Share it
Top