മുത്ത്വലാഖ് നിയമത്തിന്റെ ലക്ഷ്യം ഏക സിവില്‍കോഡ്: ഹസന്‍

തിരുവനന്തപുരം: മുത്ത്വലാഖ് നിയമത്തിന്റെ മറവില്‍ ഏക സിവില്‍കോഡ് കൊണ്ടുവരാനാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. ശരീഅത്തില്‍ ഊന്നിയുള്ള നിയമനിര്‍മാണമാണ് വിഷയത്തില്‍ വേണ്ടത്. ഈ അഭിപ്രായം തന്നെയാണ് കോണ്‍ഗ്രസ്സിനുള്ളത്. മുസ്്‌ലിം സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിവേണം നിയമം കൊണ്ടുവരാനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എംഎം ഹസന്റെ പ്രതികരണത്തിനെതിരേ  എ ഗ്രൂപ്പ് രംഗത്ത്. മുത്ത്വലാഖ് ബില്ലില്‍ പാര്‍ട്ടി നിലപാട് തള്ളി പരസ്യപ്രതികരണം നടത്തിയതിലാണ് എ ഗ്രൂപ്പിന് അമര്‍ഷം.  ഹസനെതിരേ ഹൈക്കമാന്‍ഡിനെ സമീപിക്കാനും നീക്കമുണ്ട്. ചാരക്കേസിന് പിന്നാലെ  ഹസന്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്നുവെന്നാണ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍.

RELATED STORIES

Share it
Top