മുത്ത്വലാഖ് ചൊല്ലി : 2 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധിസംബാല്‍: ഭാര്യയെ മുത്ത്വലാഖ് ചൊല്ലിയ യുവാവിന് 2 ലക്ഷം പിഴയടക്കാന്‍ പഞ്ചായത്ത് ഉത്തരവിട്ടു. 60000 രൂപ മഹര്‍ ആയി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ന്യായവിധി പുറത്ത് വന്നത്. മദ്‌റസാ ഖാലില്‍ ഉലും സമുദായ പഞ്ചായത്താണ് വധുവിന്റെ കുടുംബത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. സ്ത്രീധനം നല്‍കിയത് തിരികെ നല്‍കാനും ഉത്തരവിട്ടു. 45കാരനായ യുവാവ് 22കാരിയായ യുവതിയെ 10 ദിവസം മുമ്പാണ് വിവാഹം ചെയ്തത്. വിവാഹ ശേഷം ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവാവ് ഭാര്യയെ മുത്ത്വലാഖ് ചൊല്ലി. ഇതേതുടര്‍ന്ന് യുവതി തിരികെ സ്വന്തം വീട്ടിലെത്തി. യുവതിയുടെ കുടുംബം മദ്‌റസാ ഖാലില്‍ ഉലുംപഞ്ചായത്തിനെ സമീപിച്ചു. മുത്ത്വലാഖ് ചൊല്ലിയ് യുവാവ് 2 ലക്ഷം രൂപ ഉടന്‍ യുവതിക്ക് നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നെന്ന്് സമുദായപഞ്ചായത്ത് കോ-ഓഡിനേറ്റര്‍ ഷാഹിദ് ഹുസൈന്‍ പറഞ്ഞു. സ്ത്രീധനമായി വാങ്ങിയതെല്ലാം ഉടന്‍ നല്‍കണമെന്നും 60000 മഹര്‍ നല്‍കണമെന്നും പഞ്ചായത്ത് ഉത്തരവില്‍ പറഞ്ഞു. മുത്ത്വലാഖ് ചൊല്ലേണ്ട ഒരു സാഹചര്യവും അവിടെ നിലനിനിന്നിരുന്നില്ലെന്ന് സമുദായ അംഗങ്ങള്‍ കണ്ടെത്തിയെന്ന് ഹുസൈന്‍ പറഞ്ഞു. മുത്ത്വലാഖ് ഒന്നിച്ച് ചൊല്ലാന്‍ പാടില്ലെന്നാണ് നിയമം എന്നിരിക്കെ ഈ കേസില്‍  നിയമങ്ങള്‍ പാലിച്ചിരുന്നില്ല. ഇത് തെറ്റാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് സ്ത്രീധനം വാങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കല്യാണം വലിയ ചെലവില്‍ നടത്തുന്നതിനെയും എതിര്‍ത്തിരുന്നു.

RELATED STORIES

Share it
Top