മുത്ത്വലാഖ് കേസ് പരാതിക്കാരി ഇശ്രത് ജഹാന്റെ അഭിഭാഷകയും ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: മുത്ത്വലാഖ് കേസില്‍ പരാതിക്കാരിയായ ഇശ്രത് ജഹാന് പിന്നാലെ അവരുടെ അഭിഭാഷകയും ബിജെപിയില്‍ ചേര്‍ന്നു.നാസിയ ഇലാഹി ഖാന്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷാണ് ഇക്കാര്യം അറിയിച്ചത്.ജനുവരി നാലിനാണ് നാസിയ ബിജെപിയില്‍ അംഗത്വം എടുത്തത്. ഇശ്രത് ജഹാന് പിന്നാലെ അവരുടെ അഭിഭാഷകയും പ്രസിദ്ധ സമാമൂഹ്യ പ്രവര്‍ത്തകയുമായ നാസിയ ഇലാഹി ഖാനും ബിജെപിയില്‍ ചേര്‍ന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഇഷ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നത്. മുത്ത്വലാഖ് വിഷയത്തില്‍ ബിജെപിയുടെ നിലപാടിനോട് തനിക്ക് യോജിപ്പായിരുന്നുവെന്നും അതിനാലാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നുമായിരുന്നു ഇസ്രത് ജഹാന്റെ പ്രതികരണം.

RELATED STORIES

Share it
Top