മുത്ത്വലാഖ് ഇസ്‌ലാമിന്റെ മൗലികാവകാശമെന്ന് ബോധ്യമായാല്‍ ഇടപെടില്ല: സുപ്രീംകോടതിന്യൂഡല്‍ഹി: ബഹുഭാര്യത്വം എന്ന വിഷയം പരിഗണിക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. മുത്ത്വലാഖ് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശം ലംഘിക്കുന്നുണ്ടോയെന്ന വിഷയം മാത്രമായിരിക്കും പരിഗണിക്കുകയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, മുത്ത്വലാഖ് ഇസ്‌ലാം മതത്തിന്റെ മൗലികാവകാശമാണെന്ന് ബോധ്യമാവുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തില്‍ ആറുദിവസത്തെ വാദത്തിന് ഇന്ന് തുടക്കമായി. മൂന്നു ദിവസം മുത്ത്വലാഖിനെ എതിര്‍ക്കുന്നവരും മൂന്നു ദിവസം മുത്ത്വലാഖിനെ അനുകൂലിക്കുന്നവരുമായിരിക്കും വാദം നടത്തുക. ജെഎസ് ഖെഹാറിനു പുറമെ കുര്യന്‍ ജോസഫ്, ആര്‍എഫ് നരിമാന്‍, യുയു ലളിത്, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലുള്ളത്.[related]

RELATED STORIES

Share it
Top