മുത്തോലിയില്‍ ഉപതിരഞ്ഞെടുപ്പ് 28ന്‌

കോട്ടയം: ഈ മാസം 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ മുത്തോലി ഗ്രാമപ്പഞ്ചായത്ത് തെക്കുംമുറി നോര്‍ത്ത് നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും 28നും പോളിങ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന തെക്കുംമുറി ഗായത്രി സെന്‍ട്രല്‍ സ്‌കൂളിന് 27, 28 എന്നീ തിയ്യതികളിലും അവധി ആയിരിക്കുമെന്ന് കലക്ടര്‍ ഡോ. ബി എസ് തിരുമേനി അറിയിച്ചു.
തെക്കുംമുറി വാര്‍ഡ് പരിധിയില്‍ വോട്ടെടുപ്പ് അവസാനിക്കുന്ന 28ന് വൈകീട്ട് അഞ്ചിന് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിനമായ മാര്‍ച്ച് ഒന്നിനും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.
വാര്‍ഡിന്റെ പരിധിക്ക് പുറത്തുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് വോട്ടു ചെയ്യുന്നതിനുള്ള സൗകര്യം ബന്ധപ്പെട്ട മേലധികാരികള്‍ നല്‍കേണ്ടതാണ്.
വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെ നടക്കും. വോട്ടെണ്ണല്‍ മാര്‍ച്ച് ഒന്നിന് രാവിലെ 10ന് മുത്തോലി ഗ്രാമപ്പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഉപതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ 28ന് രാവിലെ 11 ഡ്യൂട്ടിക്ക് ഹാജരാവണം.

RELATED STORIES

Share it
Top