മുത്തശ്ശിയെയും പേരക്കുട്ടിയെയും പീഡിപ്പിച്ചയാള്‍ പിടിയില്‍

കഴക്കൂട്ടം :  കഠിനംകുളത്ത് അമ്മുമ്മയെയും പത്തു വയസുള്ള പേരക്കുട്ടിയേയും പീഡിപ്പിച്ച പ്രതിയായ അയല്‍വാസി പിടിയില്‍. കഠിനംകുളം സ്വദേശിയായ വിക്രമന്‍ (60) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. വീട്ടില്‍ കിടന്ന് ഉറങ്ങിയ വൃദ്ധയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വ്യദ്ധ നിലവിളിച്ചു. തുടര്‍ന്ന് ഇയാള്‍ വ്യദ്ധയെ ആക്രമിച്ച് ഇറങ്ങി ഓടി.
വ്യദ്ധയുടെ മകള്‍ വൈകിട്ട് വീട്ടില്‍ വന്നപ്പോള്‍ മകളോട് കാര്യം പറഞ്ഞു. തുടര്‍ന്ന് മകളുടെ പത്തു വയസുള്ള മകളെ വിട്ട് പ്രതിയുടെ ഭാര്യയെ വിളിച്ചു കൊണ്ടുവരാന്‍ പറഞ്ഞു. ഇതനുസരിച്ച് പ്രതിയുടെ വീട്ടില്‍ പോയ കുട്ടിയെ ഇയാള്‍ വീടിനകത്ത് കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലേക്ക് ഓടിയ കുട്ടിയുടെ കരച്ചില്‍ കണ്ട് അമ്മ ചോദിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം അറിയുന്നത്. ഉടന്‍ തന്നെ കഠിനംകുളം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുട്ടിയെ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ കഠിനംകുളത്ത് വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയ്‌ക്കെതിരെ IPC451,354,354 (B) യും പോസ്‌കോ നിയമ പ്രകാരവും കേസെടുത്തതായി കടയ്ക്കാവൂര്‍ സി ഐ ഉമേഷ് അറിയിച്ചു.പ്രതിയെ നാളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

RELATED STORIES

Share it
Top