മുത്തശ്ശിമാര്‍ ആയിരം പുസ്തകങ്ങളാണ്: എം മുകുന്ദന്‍

വടകര: ആയിരം പുസ്തകങ്ങളേക്കാള്‍ ഏറെ അറിവുകള്‍ സംഭരിച്ചവരാണ് നമ്മുടെ മുത്തശിമാര്‍ എന്നും അവരില്‍ നിന്നും പ്രകൃതിയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ മനസിലാക്കണമെന്നും പ്രമുഖ കഥാകൃത്ത് എം മുകുന്ദന്‍. അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നൂതന പദ്ധതി ആയ മുത്തശിയോട് ചോദിക്കാം എന്ന പരിപാടി കല്ലാമല യുപി സ്‌കൂളില്‍ വച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിസിഡിയു തയ്യാറാക്കിയ 54 ചോദ്യങ്ങള്‍ കല്ലാമലയിലെ ലക്ഷ്മി മുത്തശിക്ക് എം മുകുന്ദന്‍ നല്‍കികൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.കുട്ടികള്‍ മുത്തശിമാരോട് ചോദ്യങ്ങള്‍ ചോദിച്ച് പ്രകൃതിയെയും പരിസ്ഥിതി ശുചിത്വത്തിന്റെയും സാമൂഹ്യബോധം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പഞ്ചായത്തിലെ 15 സ്‌കൂളുകളില്‍ നിന്ന് 3750 കുട്ടികള്‍ക്കാണ് ചോദ്യങ്ങള്‍ നല്‍കിയത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇടി അയ്യൂബ് അധ്യക്ഷത വഹിച്ചു. വള്ളത്തോള്‍ പുരസ്‌കാരം നേടിയ എം മുകുന്ദന് പഞ്ചായത്തിന്റെ ഉപഹാരം ചടങ്ങില്‍ വച്ച് നല്‍കി. സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് റീന രയോരോത്ത്, ജാസ്മിന കല്ലേരി, പങ്കജാക്ഷി ടീച്ചര്‍, പിപി ശ്രീധരന്‍, ശുഭ മുരളീധരന്‍, എഞ്ചിനീയര്‍ വീരോളി അബ്ദുറഹിമാന്‍, ചോമ്പാല്‍ എഇഒ കെ സുരേന്ദന്‍, എന്‍വി റഹ്മാന്‍ മാസ്റ്റര്‍, സുരേഷ്ബാബു, ഇഎം ഷാജി, അബ്ദുള്‍ സലാം മാസ്റ്റര്‍, ചാലക്കര പുരുഷു, രജിത്ത് മാസ്റ്റര്‍, വിജിത സംസാരിച്ചു. മുത്തശിമാരോട് കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കുകയും മുത്തശിമാര്‍ പഴഞ്ചൊല്ല്, കടംകഥ, മൊഴിമുത്തുകള്‍ എന്നിവ സദസിന്റെ മുമ്പാകെ പങ്ക് വെക്കുകയും ചെയ്തു. കോഴിക്കോട് ജില്ലാ ആസൂത്രണ സമിതിതിയുടെ പ്രത്യേക അംഗീകാരം വാങ്ങിയാണ് നൂതന പദ്ധതി നടപ്പിലാക്കുന്നത്.

RELATED STORIES

Share it
Top