മുത്തലിബിന്റെ കുടുംബത്തിന് ബ്രദേഴ്‌സ് കല്ലങ്കൈ ഭൂമി നല്‍കി

കാസര്‍കോട്: കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരണപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ മുത്തലിബിന്റെ കുടുംബത്തിനായി ബ്രദേഴ്‌സ് കല്ലങ്കൈയുടെ നേതൃത്വത്തില്‍ വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്തിന്റെ പ്രമാണം കല്ലങ്കൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുത്തലിബിന്റെ കുടുംബത്തിന് കൈമാറി. മൊയ്തീന്‍ കുഞ്ഞി പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടിഎ ഷാഫി അനുസ്മരണ പ്രഭാഷണം നടത്തി.
മൊഗ്രാല്‍പുത്തുര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സമീറ ഫൈസല്‍, മാധ്യമ പ്രവര്‍ത്തകരായ ഷാഫി തെരുവത്ത്, എപി വിനോദ്, സുബൈര്‍ പള്ളിക്കല്‍, എസ്ഡിപിഐ ജില്ലാ സെക്രട്ടറി എന്‍യു അബ്ദുല്‍ സലാം, കോണ്‍ഗ്രസ് നേതാവ് നാം ഹനീഫ്, നജീബ് കുന്നില്‍, അബൂബക്കര്‍ ഹാജി കല്ലങ്കൈ, കെ അബ്ദുല്ല, കെസി സലീം, ജീലാനി കല്ലങ്കൈ, ഹമീദ് കാവില്‍ സംസാരിച്ചു.

RELATED STORIES

Share it
Top