മുത്തലാഖ് ബില്‍ പിന്‍വലിക്കണം: എസ്‌കെഎംഎംഎ

കൊല്ലം: കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം ലഭിച്ച മുത്തലാഖ് ബില്‍ പിന്‍വലിക്കണമെന്ന് സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ കൊല്ലം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സമസ്ത വിദ്യാഭ്യാസ ബോ ര്‍ ഡ് മുഫത്തിഷ് സദറുദ്ദീന്‍ ബ ാഖവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്‌കെഎംഎംഎ ജില്ലാ പ്രസിഡന്റ് ശാസ്താംകോട്ട അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സമദ് മാസ്റ്റര്‍, പികെ ശറഫുദ്ദീന്‍ ബാഖവി, ഷാജഹാന്‍ അമാനി, സുബൈര്‍, നിസാമുദ്ദീന്‍, ജലാലുദ്ദീന്‍, ശരീഫ് കാശ്ഫി, മുഹമ്മദ് ഉസ്മാന്‍, കോയക്കുട്ടി, ജലാലുദ്ദീന്‍, മുഹമ്മദ് സംസാരിച്ചു.

RELATED STORIES

Share it
Top