മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പിന്‍വലിക്കണം: മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. ബില്ലിന്റെ കരട് രൂപവത്കരണത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും എഐഎംപിഎല്‍ബി വക്താവ് സജ്ജാദ് നോമാനി പറഞ്ഞു. എതിര്‍പ്പ് പ്രധാനമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രിയെ ബില്ലുമായി ബന്ധപ്പെട്ട അതൃപ്തി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിന് ശേഷമായിരുന്നു ബോര്‍ഡിന്റെ പ്രതികരണം. അതേസമയം എതിര്‍പ്പുമായി ബോര്‍ഡ് രംഗത്തെത്തിയത് പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനിരിക്കെയാണ്. ഒറ്റയടിക്ക് തലാഖ് ചൊല്ലി വിവാഹം വേര്‍പ്പെടുത്തുന്നതിന് ബോര്‍ഡും എതിരാണെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുള്ള റഹ്മാനി പറഞ്ഞു. ഇതിനെതിരെ ശക്തമായ നിയമം വേണമെന്നും എന്നാല്‍ അത് മുതിര്‍ന്ന പുരോഹിതരോട് കൂടിയാലോചിച്ചായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒറ്റയടിക്ക് മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വിഷയത്തില്‍ നിയമനിര്‍മാണം നടത്തണമെന്നും ഓഗസ്റ്റില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനായി പാര്‍ലമെന്റിന് കോടതി സമയപരിധി നല്‍കിയിരുന്നത ആറുമാസമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മുത്തലാഖിനെ മാറ്റാന്‍ സര്‍ക്കാര്‍ ബില്‍ തയ്യാറാക്കിയത്.

RELATED STORIES

Share it
Top