മുത്തലാക്കിന്റെ ലക്ഷ്യം ഏക സിവില്‍ കോഡ്: തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി

കരുനാഗപ്പള്ളി: ലോക്‌സഭയില്‍ പാസ്സാക്കിയെടുത്ത മുത്തലാക്ക് ബില്ല് ചില എതിര്‍പ്പുകളെ തുടര്‍ന്ന് രാജ്യസഭയില്‍ മാറ്റിവെയ്‌ക്കേണ്ടതായി വരികയും മുത്തലാക്ക് ബില്ല് കൊണ്ട് വന്നതിന്റെ ലക്ഷ്യം ഏക സിവില്‍ കോഡിലേക്കുള്ള കാല്‍വെപ്പാണെന്നും കേരളാ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.ഷരീഅത്തുല്‍ ഇസ്്‌ലാം ജമാഅത്ത് പുത്തന്‍ തെരുവ് സംയുകതമദ്രസാ കലാ സാഹിത്യ മല്‍സരത്തിലെ പൊതുസമ്മേളനം ജമാഅത്ത് അങ്കണത്തില്‍ വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. മദ്‌റസ കുട്ടികളുടെ സര്‍ഗ്ഗശേഷി വികസിപ്പിച്ച് അവരെ ലോകത്തിന്റെ സാംസ്‌ക്കാരിക നായകന്മാരായി വളര്‍ത്തിയെടുക്കുന്നതിന് വേണ്ട പരിശ്രമമാണ് പുത്തന്‍തെരുവ് ജമാഅത്ത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ കെ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം മുഹമ്മദ് സാദിഖ് മൗലവി അല്‍ ഖാസിമി ദുആ ചെയ്തു. എ സലാഹുദ്ദീന്‍ മൗലവി അല്‍ഖാസിമി, അഡ്വ എം ഇബ്രാംഹിംകുട്ടി, ഷാജഹാന്‍ പനമൂട്ടില്‍, കെ ജമാലുദ്ദീന്‍ കുഞ്ഞ്, റഹിംഗ്രീന്‍വാലി, അബ്ദുല്‍ സത്താര്‍ വാക്കിയത്തറ, നിസാം കാട്ടുംകുറ്റി,  നിസാര്‍ കാഞ്ഞിക്കല്‍  തുടങ്ങിയവര്‍ സംസാരിച്ചു. എ അബ്ദുല്‍ സലാം മൗലവി സമ്മാനദാനം നിര്‍വ്വഹിച്ചു. സുഹൈല്‍ വയലിത്തറ കൗണ്‍സിലിംങ്ങ് ക്ലാസെടുത്തു.

RELATED STORIES

Share it
Top