മുതിര്‍ന്ന സിപിഐ എം നേതാവും എറണാകുളം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സിവി ഔസേഫ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഐ എം നേതാവും എറണാകുളം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സിവി ഔസേഫ് (82) അന്തരിച്ചു.  ചോറ്റാനിക്കര ചെമ്പംതുരുത്തില്‍ വര്‍ക്കിയുടേയും സാറാമ്മയുടേയും മകനായി ജനിച്ച സിവി ഔസേഫ് ബിഡി തെറുപ്പ് തൊഴിലാളിയായാണ് ജീവിതം ആരംഭിച്ചത്. അതുവഴി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തി. അമ്പലമേട് വ്യവസായ മേഖലയില്‍ പാര്‍ട്ടിയും സിഐടിയുവും കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു അദ്ദേഹം.ഡല്‍ഹിയില്‍ യുവജന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിക്കുകയും തീഹാര്‍ ജയിലില്‍ ജയിവാസം അനുഭവിക്കുകകുയം ചെയ്തിട്ടുണ്ട്. അടിയന്തിരാവസ്ഥകാലത്തും ജയിലില്‍ അടക്കപ്പെട്ടു. തൃപ്പൂണിത്തുറ മേഖലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിവിധ വര്‍ഗ ബഹുജന സംഘടനകള്‍ വളര്‍ത്തിയെടുക്കുന്നതിലും കരിങ്കല്‍ തൊഴിലാളി സമരം, കുടികിടപ്പ് സമരം, ചെത്തുതൊഴിലാളി സമരം, കര്‍ഷക തൊഴിലാളി സമരം, എന്നിവ സംഘടിപ്പിക്കുന്നതിലും മുന്‍നിര പ്രവര്‍ത്തനം കാഴ്ചവെച്ചു.

ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

RELATED STORIES

Share it
Top