മുതിര്‍ന്ന മാവോവാദി നേതാവും ഭാര്യയും കീഴടങ്ങി: മനം മാറ്റിയത് അമ്മയുടെ അഭ്യര്‍ത്ഥന കാരണം

ഹൈദരാബാദ്: പോലിസ് തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ട മുതിര്‍ന്ന മാവോവാദി നേതാവും ഭാര്യയും തെലങ്കാന പോലിസിന് കീഴടങ്ങി. നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്)യുടെ കേന്ദ്ര കമ്മിറ്റി അംഗമായ നരസിംഹ റെഡ്ഡി(ജംപന്ന)യാണ് ഭാര്യ ജി രജിതയ്‌ക്കൊപ്പം കീഴടങ്ങിയത്. കീഴടങ്ങാന്‍ കാരണം  അമ്മയുടെ അഭ്യര്‍ത്ഥന കാരണമെന്ന്ാണ് റിപ്പോര്‍ട്ടുകള്‍.തെലങ്കാനയിലെ മഹ്ബൂബാബാദ് ജില്ലക്കാരനായ ജംപന്ന 1984ല്‍ മാവോയിസ്റ്റ് സംഘടനയായ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പില്‍ ചേര്‍ന്നു. ദമ്പതിമാര്‍ ഒഡീഷയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഒഡീഷയിലെ കണ്ഡമാലില്‍ മാവോയിസ്റ്റ് സ്വാധീനം പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ജംപന്ന, സുരക്ഷാ ഉദ്യോഗസ്ഥരും പോലിസ് സ്‌റ്റേഷനും ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങളില്‍ പങ്കാളിയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ദമ്പതിമാര്‍ കീഴടങ്ങിയതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാവും.

RELATED STORIES

Share it
Top