മുതിര്‍ന്ന പൗരന്‍മാര്‍ സമൂഹത്തിന്റെ അനര്‍ഘ രത്‌നങ്ങള്‍

പത്തനംതിട്ട: ശിക്ഷണ ബോധമുള്ള ഒരു സമൂഹത്തെ പ്രദാനം ചെയ്ത മുതിര്‍ന്ന പൗരന്‍മാരെ അനര്‍ഘരത്‌നങ്ങളായി  പരിഗണിക്കണമെന്ന് ജില്ലാ പോലിസ് മേധാവി ജേക്കബ് ജോബ്. മുതിര്‍ന്നപൗരന്‍മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കല്‍ ലക്ഷ്യമാക്കി ജില്ലാ പോലിസിന്റെ ആഭിമുഖ്യത്തില്‍ മൈലപ്രയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വിവിധ നിയമങ്ങളും, പദ്ധതികളും നടപ്പാക്കി വരുന്നു.മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട വൃദ്ധമാതാപിതാക്കള്‍ക്കും, ഒറ്റയ്ക്കു താമസിക്കുന്നവര്‍ക്കും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ അവരോടൊപ്പം നിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ജില്ലാ പോലിസിന്റെ നേതൃത്വത്തില്‍ കാര്യക്ഷമമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി ഒറ്റയ്ക്കു താമസിക്കുന്ന  വൃദ്ധമാതാപിതാക്കളുടെ വീടുകളില്‍ നേരിട്ടെത്തി വിശദാംശങ്ങള്‍ ശേഖരിച്ചു വരുകയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
വിലമതിക്കാനാവാത്ത ആദര്‍ശങ്ങളും, മൂല്യങ്ങളും സംരക്ഷിച്ചിരുന്ന മുതിര്‍ന്ന പൗരന്‍മാരെ മാതൃകയാക്കി ജീവിക്കാന്‍ ഇന്നത്തെ തലമുറ പഠിക്കണമെന്ന് ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത നാരിശക്തിപുരസ്‌ക്കാര ജേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ ഡോ.എം എസ് സുനില്‍ പറഞ്ഞു.
ചടങ്ങില്‍ ജില്ലാ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി എ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി കെ ഗോപി, കെ ജയലാല്‍, പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, വനിത സെല്‍ സിഐ എസ് ഉദയമ്മ, മന്‍മഥന്‍നായര്‍, കെ എസ് അജി, പുരുഷോത്തമന്‍ നായര്‍ പങ്കെടുത്തു. തുടര്‍ന്ന് മുതിര്‍ന്ന പൗരന്‍മാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കുടുംബശ്രി മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സാബിര്‍ ഹുസയ്ന്‍ നയിച്ച ചര്‍ച്ചയില്‍  റ്റി എസ് ടൈറ്റസ്, രാമചന്ദ്രന്‍നായര്‍, റ്റി എ ജോര്‍ജ്, തോമസ് ജോണ്‍, ഷാന്‍ രമേശ് ഗോപന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top