മുതിര്‍ന്ന അഭിനേത്രി റീത്ത ഭാദുരി അന്തരിച്ചു


മുബൈ:  പ്രമുഖ ബോളിവുഡ് അഭിനേത്രി റീത്ത ഭാദുരി അന്തരിച്ചു. 62 വയസ്സായിരുന്നു. സിനിമകളിലും സീരിയലുകളിലും നിരവധി വേഷങ്ങളില്‍ ശ്രദ്ധേയമായ താരമായിരുന്നു റീത്ത ഭാദുരി. നിമികി മുഖിയ എന്ന സീരിയലിലെ ഇമാര്‍തി ദേവിയുടെ വേഷമാണ് ഒടുവില്‍ അഭിനയിച്ചുകൊണ്ടിരുന്നത്. നടന്‍ ശിശിര്‍ ശര്‍മ്മയാണ് റീത്ത ഭാദുരിയുടെ മരണം ഫെയ്‌സ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചത്. അഞ്ച് പതിറ്റാണ്ട് സിനിമാരംഗത്ത് നിറഞ്ഞുനിന്ന സാന്നിധ്യമാണ് റീത്ത ഭാദുരി. കഭി ഹാന്‍ കഭി നാ, ക്യാ കെഹ്, ദില്‍ വില്‍ പ്യാര്‍ വ്യാര്‍ തുടങ്ങിയവ റീത്ത അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളാണ്.മലയാള സിനിമയിലും റീത്ത ഭാദുരി അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസന്‍ നായകനായ കന്യാകുമാരിയിലാണ് റീത്ത വേഷമിട്ടത്. എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി കെ. എസ്. സേതുമാധവന്റെ സംവിധാനത്തില്‍ 1974ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കന്യാകുമാരി.

RELATED STORIES

Share it
Top