മുതലമടയില്‍ അറവു മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു

കൊല്ലങ്കോട്: മുതലമടപഞ്ചായത്തിലെ നീളിപ്പാറ, ആനക്കട്ടി എന്നീ സ്ഥലത്ത് നിക്ഷേപിക്കാന്‍ കൊണ്ടുവന്ന അറവ് മാലിന്യം നാട്ടുകാര്‍ പിടികൂടി. വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ച ഒന്നര മണിയോടെയാണു സംഭവം. വിവിധ ജില്ലകളില്‍ നിന്നും മുതലമടയിലെ സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലേക്കു നിക്ഷേപിക്കുന്നതിനായിവാഹനങ്ങളില്‍ കയറ്റിയഅറവ്മാലിന്യം വരുന്നതായിവ്യാഴാഴ്ചവൈകുന്നേരംഅഞ്ചുമണിയോടെ വാട്‌സ്ആപ്പില്‍ പ്രചരണം ഉണ്ടായിരുന്നു. മാലിന്യവുമായി വരുന്നവാഹനത്തെ തടയണമെന്നായിരുന്നു സന്ദേശം.
രാത്രിപത്തുമണിവരെ നോക്കിയെങ്കിലുംവാഹനം കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിരിഞ്ഞെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചഒന്നരയോട്‌നീളിപ്പാറയില്‍ വാഹനം എത്തിയതായുള്ള സൂചന ലഭിച്ചു. ഇതോടെ വാഹനം ഇവിടെ എത്തിയ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലിസിനെ അറിയിച്ചു. മാലിന്യം ഈപ്രദേശത്തുതന്നെനിക്ഷേപിക്കും എന്നു പറഞ്ഞതോടെ നാട്ടുകാരും മാലിന്യം കൊണ്ടു വന്നവരും തമ്മില്‍ വാക്കേറ്റമായി. വാഹനത്തിന്റെചില്ലുകള്‍ തകര്‍ത്തു.ടയറിലെ കാറ്റ് കളഞ്ഞു. സംഭവം അറിഞ്ഞതും മുതലമടപഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, രാത്രിയില്‍തന്നെസംഭവസ്ഥലത്ത് എത്തി.മുന്‍വര്‍ഷങ്ങളില്‍ അറവ് മാലിന്യം ആശുപത്രി മാലിന്യം എന്നിവ മുതലമടയിലെ സ്വകാര്യ തോട്ടങ്ങളില്‍ ഉടമകള്‍ പണംവാങ്ങിനിക്ഷേപിക്കുന്നതിനായി സൗകര്യം ഉണ്ടാക്കി കൊടുത്തുന്നതായുള്ള പരാതിയിന്‍മേല്‍ മുതലമടപഞ്ചായത്തില്‍ അയല്‍ ജില്ലകളിലെ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി തടഞ്ഞുള്ള ഓര്‍ഡിനന്‍സ്് ഭരണസമിതി പസ്സാക്കിയിരുന്നു. നിയമങ്ങള്‍ മറികടന്ന് മാലിന്യ മാഫിയകള്‍ക്ക് ഒത്താശചെയുന്ന തോട്ടം ഉടമകള്‍ക്കെതിരേയും കേസെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ലോഡുകണക്കിനെ അറവ് മാലിന്യങ്ങള്‍ തോട്ടങ്ങളില്‍ കുഴിയെടുത്ത് മൂടുന്നതിനാല്‍ പുറം ലോകം അറിയാതെ പോകുകയാണ്. കിണറുകളിലെ കുടിവെള്ളത്തെ ആശ്രയിക്കുന്നവരുമാണ്ിതുമൂലം പ്രയാസത്തിലാകുന്നത്. നീര്‍ച്ചാലുകളിലേക്ക് മാലിന്യം ഒഴുകുന്നതും പതിവാണ്. ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാന്‍ ഫിനോയില്‍ പോലുള്ള ദ്രാവകം കുഴിയെടുത്ത് മുടിയതിന്റെ പുറത്ത് ഒഴിക്കുകയാണ് പതിവ്.
മാലിന്യം നിക്ഷേപിക്കാന്‍ എത്തുന്ന സംഘം പോലിസുമായി കരാര്‍ ഉറപ്പിച്ചാണ് മുതലമടയില്‍ എത്തുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പരാതി നല്‍കാതെ തന്നെ പിടികൂടാം എന്നിരിക്കെ പോലിസ് നാട്ടുകാരില്‍ നിന്നും പരാതി എഴുതി വാങ്ങിയതിലും പ്രതിഷേധമുണ്ടായി. െ്രെഡവര്‍ കൊഴിഞ്ഞാമ്പാറ ആലമ്പാടി സ്വദേശി ശിവദാസന്‍ (38)ന്‍ ഉള്‍പെടെ മൂന്നു പേര്‍ക്കെതിരേ കൊല്ലങ്കോട് പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top