മുണ്ടയ്ക്കല്‍ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ ദുരിതത്തില്‍കൊല്ലം: മുണ്ടയ്ക്കല്‍ അഗതി മന്ദിരത്തിലെ അന്തേവാസികളോട് കൊല്ലം ജില്ലാ ഭര—ണകൂടം കാട്ടുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. കൊല്ലം മേയര്‍ പ്രസിഡന്റും കലക്ടര്‍ വൈസ് പ്രസിഡന്റും ജില്ലയിലെ പ്രധാന ഭരണസംവിധാനങ്ങളിലെ പ്രമുഖര്‍ ഭരണപ—രിഷ്‌കര്‍ത്താക്കളുമായ അഗതി മന്ദിരത്തിന്റെ അവസ്ഥ  വളരെ വേദനാജനകമാണ്. 150 ഓളം അന്തേവാസികള്‍ താമസിക്കുന്ന ആശ്രയകേന്ദ്രത്തില്‍ 25 ഓളം ബെഡ്ഡുകള്‍ മാത്രമാണുള്ളത്. പകര്‍ച്ച വ്യാധികള്‍ പകര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ ആശ്രയകേന്ദ്രത്തിന്റെ അകവശങ്ങളോ പരിസരപ്രദേശങ്ങളോ വൃത്തിയായി സൂക്ഷിക്കുവാനോ തയ്യാറാകുന്നില്ല. മേയറും എംഎല്‍എയും മറ്റ് ജനപ്രതിനിധികളും തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലായെന്ന് പറയുന്നതും സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തി വേണ്ട നടപടികള്‍ സ്വീകരിക്കാത്തതും അപഹാസ്യമാണ്. ഈ അവസ്ഥ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊല്ലം കോര്‍പ്പറേഷനിലേക്ക് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മനുഷ്യാവകാശ കമ്മീഷനെയും കോടതിയെയും സമീപിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി പ്രസിഡന്റ് ഷെഫീഖ് കിളികൊല്ലൂര്‍ അറിയിച്ചു.

RELATED STORIES

Share it
Top