മുട്ടാര്‍ നീര്‍ച്ചാലിന് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നു

പന്തളം: കുറുന്തോട്ടയം പാലത്തിനുതാഴെ നഗരസഭാ ബസ് സ്റ്റാന്‍ഡിന് പിന്‍ഭാഗത്തായി സംരക്ഷണഭിത്തി നിര്‍മിക്കുന്നു. മുട്ടാര്‍ നീര്‍ച്ചാലിനരികിലാണ് പാലത്തിന്റെ പണിയില്‍ അധികംവന്ന തുകയ്ക്ക് ഭിത്തി വാര്‍ക്കുന്നത്. കുറുന്തോട്ടയം പാലത്തിന്റെ പണിയില്‍ അധികം വന്ന 84 ലക്ഷം രൂപയാണ് റോഡില്‍ ടൈല്‍സ് വിരിക്കല്‍, പാലത്തിനുതാഴെ ഭിത്തിപണി എന്നിവ നടത്തുന്നത്. മന്ത്രിയുടെ പ്രത്യേക അനുമതി ഇതിന് ലഭിച്ചിട്ടുണ്ട്. ഭിത്തി കെട്ടുന്നതോടെ മുട്ടാര്‍ നീര്‍ച്ചാലിന്റെ തീരത്തുള്ള നഗരസഭയുടെ പുറംപോക്കുഭൂമി പൂര്‍ണമായും മറ്റാവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയും. ഈ ഭാഗത്ത് ഷോപ്പിങ് കോപ്ലക്‌സ് പണിയാനാണ് പഞ്ചായത്തായിരുന്ന കാലംമുതല്‍ ഭരണസമിതി ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍, ബജറ്റില്‍ തുക വകകൊള്ളിക്കുന്നതല്ലാതെ ഇതുവരെ പണി തുടങ്ങാനായില്ല.

RELATED STORIES

Share it
Top