മുടവൂരില്‍ പ്രവര്‍ത്തനമാരംഭിച്ച മദ്യവില്‍പനശാലക്കെതിരേ വ്യാപക പ്രതിഷേധംമൂവാറ്റുപുഴ:മുടവൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച  മദ്യവില്‍പന ശാലയ്‌ക്കെതിരെ പ്രതിഷേധം വ്യാപകം. വ്യാഴാഴ്ച രാത്രിയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ ബിവറേജ് കോര്‍പറേഷന്റെ മദ്യവില്‍പന ശാല പ്രവര്‍ത്തനം ആരംഭിച്ചത്. പായിപ്ര പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ ബുക്ക് സ്റ്റാളെന്ന പേരില്‍ കെട്ടിടത്തിന് ലൈസന്‍സ് നല്‍കിയിരുന്നു. ഇതേ കെട്ടിടത്തിലാണ് മദ്യവില്‍പന ശാല പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇതേതുടര്‍ന്നു നാട്ടുകാര്‍ സംഘടിച്ച് മദ്യശാലയ്ക്കു മുന്നില്‍ പ്രതിക്ഷേധവുമായെത്തി. സംഭവമറിഞ്ഞ് മൂവാറ്റുപുഴ പോലിസും സ്ഥലത്തെത്തി. ഇതിനിടെ നാട്ടുകാരും പോലിസും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയുടെ വക്കോളമെത്തി, ഇതിനിടെ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ ഏലിയാസ്, മുന്‍ പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, പഞ്ചായത്തംഗം എം സി വിനയന്‍, എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി സ്റ്റോപ്പ് മെമ്മോ കെട്ടിടത്തില്‍ പതിപ്പിച്ചു. ഇതോടെ മദ്യവില്‍പന ശാലയുടെ പ്രവര്‍ത്തനവും നിര്‍ത്തി വച്ചു.ഇതിനിടെ സ്ഥലത്തെത്തിയ എക്‌സൈസ് സംഘം  നിയമ പ്രകാരം മദ്യശാല പ്രവര്‍ത്തിക്കാനുള്ള അനുമതി പത്രം നല്‍കിയതോടെ വീണ്ടും മദ്യശാല പ്രവര്‍ത്തനം ആരംബിച്ചു.എന്നാല്‍ എന്തു വില കൊടുത്തും ജനവാസകേന്ദ്രത്തിലെ മദ്യശാലയ്‌ക്കെതിരെ പ്രതിക്ഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.മൂവാറ്റുപുഴ വാശിക്കവലയില്‍ തുടങ്ങാനിരുന്ന മദ്യവില്‍പനശാല ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നു പിന്‍ വാങ്ങേണ്ടി വന്നു.ഒടുവില്‍ ലവിണ്ടും ജനവാസ കേന്ദ്രമായ മുടവൂര്‍ സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയ്ക്ക് സമീപം പ്രവര്‍ത്തനം ആരംബിച്ചിരിക്കുപകയാണ്.ജനങ്ങളുടെ കണ്ണ് വെട്ടിച്ച് കാറുകളിലും മറ്റുമാണ് മദ്യം വില്‍പന ശാലയിലെത്തിച്ചത്.തുടര്‍ന്നു രാത്രി എട്ടോടെ വില്‍പനയും ആരംബിച്ചു.ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് വന്‍ പ്രക്ഷോപത്തിനൊരുങ്ങുന്നത്.

RELATED STORIES

Share it
Top