മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് ഫോര്‍സൈറ്റ് ലീഡേഴ്‌സ് മീറ്റ് സമാപിച്ചുഅലനല്ലൂര്‍:വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി,  മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എംഎസ്എം) അലനല്ലൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഫോര്‍സൈറ്റ് ലീഡേഴ്‌സ് മീറ്റ് കര്‍ക്കിടാംകുന്ന് ഐസിഎസ് യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ചു.  മുജാഹിദ് ദഅ്‌വാ സമിതി അലനല്ലൂര്‍ മണ്ഡലം ചെയര്‍മാന്‍ പി കെ അബ്ദുള്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. എംഎസ്എം മേഖലാ പ്രസിഡന്റ് കെ മുനീര്‍ പൂക്കാടഞ്ചേരി അധ്യക്ഷത വഹിച്ചു. ഐഎസ്എം ജില്ലാ പ്രസിഡന്റ് ടി കെ നിഷാദ് സലഫി ഉദ്ഘാടനം ചെയ്തു. മുജാഹിദ് ദഅ്‌വാ സമിതി ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി അധ്യക്ഷത വഹിച്ചു. മുജാഹിദ് ദഅ്‌വാ സമിതി ജില്ലാ ചെയര്‍മാന്‍ പി  ഹംസക്കുട്ടി സലഫി, ജില്ലാ കണ്‍വീനര്‍ റഷീദ് കൊടക്കാട്ട്, സാദിഖ് ബിന്‍ സലീം , വി പി  ബഷീര്‍, ശരീഫ് കാര എന്നിവര്‍ ക്ലാസ്സെടുത്തു.എംഎസ്എം മേഖലാ സെക്രട്ടറി കെ പി  സുള്‍ഫീക്കര്‍, ക്യാംപ് ഡയറക്ടര്‍ പി  കെ റിഷാദ് അസ്‌ലം,  എം  സുധീര്‍ ഉമ്മര്‍, കെ  പി  ഉണ്ണീന്‍ വാപ്പു, കെ  നൂറുദ്ദീന്‍ ഫാസില്‍, ടി ശാമില്‍ ഫസൈല്‍, ഷാനിബ് കാര, തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top