മുജാഹിദ് സംസ്ഥാന സമ്മേളനം: പങ്കെടുത്തതില്‍ ഖേദം പ്രകടിപ്പിച്ച് പാണക്കാട് തങ്ങള്‍മാര്‍

മലപ്പുറം: മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍  മുനവറലി തങ്ങളും റഷീദലി തങ്ങളും ഖേദം പ്രകടിപ്പിച്ചു. സമസ്തയുടെ വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്തതിനാണ് ക്ഷമാപണം.ഇരുവരേയും സമസ്ത ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബഹിഷ്‌കരണത്തിന്റെ ആദ്യപടിയായി സംഘടനയുടെയും സ്ഥാപനങ്ങളുടെയും പരിപാടികളില്‍ ക്ഷണിക്കാതിരിക്കുകയടക്കമുള്ള നിര്‍ദേശങ്ങളാണ് ഉയര്‍ന്നിരുന്നത്.

കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ വഖഫ് ബോഡ് ചെയര്‍മാന്‍ കൂടിയായ റഷീദലി ശിഹാബ് തങ്ങളും യൂത്ത് ലീഗ് പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളും പങ്കെടുത്തിരുന്നത്.

RELATED STORIES

Share it
Top