മുജാഹിദ് സംസ്ഥാന സമ്മേളനം യു.എ.ഇ തല പ്രചാരണോദ്ഘാടനം വെള്ളിയാഴ്ചദുബൈ: 2017 ഡിസംബര്‍ 28 മുതല്‍ 31 വരെ മലപ്പുറത്തുവെച്ച് നടക്കുന്ന ഒമ്പതാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ യു.എ.ഇ തല പ്രചാരണോദ്ഘാടനം ഒക്ടോബര്‍ 20 വെള്ളിയാഴ്ച ദുബൈയില്‍ വെച്ച് നടക്കുമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മതം സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം എന്ന പ്രമേയമാണ് മുജാഹിദ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.
കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ 1979ലാണ് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചത്. സമ്മേള പ്രചരണത്തിന്റെ ഭാഗമായി പ്രസ്തുത പ്രമേയ ചര്‍ച്ചക്ക് ഒക്ടോബര്‍ 20 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അല്‍ഖൂസിലുള്ള അല്‍മനാര്‍ ഇസ്‌ലാമിക സെന്ററില്‍ തുടക്കം കുറിക്കും. കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി പ്രചരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുസ്തഫാ തന്‍വീര്‍, ബഷീര്‍ പട്ടേല്‍താഴം എന്നിവര്‍ പ്രമേയം വിശദീകരിച്ചുകൊണ്ട് സംസാരിക്കും.

RELATED STORIES

Share it
Top