മുജാഹിദ് ഐക്യം: കുപ്രചാരണം തള്ളിക്കളയണമെന്ന് കെഎന്‍എം

കോഴിക്കോട്: മുജാഹിദ് ഐക്യത്തിന് വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്ന തല്‍പരകക്ഷികളുടെ കുപ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ് ഐക്യത്തോടെ മുന്നോട്ടുപോവാന്‍ സിഡി ടവറില്‍ ചേര്‍ന്ന കെഎന്‍എം ഉന്നതാധികാരസമിതി യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു. കെജെയു വര്‍ക്കിങ് പ്രസിഡന്റായിരുന്ന സി പി ഉമര്‍ സുല്ലമിയെ തല്‍സ്ഥാനത്തുനിന്ന് കെഎന്‍എം സംസ്ഥാന നിര്‍വാഹകസമിതി നീക്കി പകരം ടി കെ മുഹ്‌യുദ്ദീന്‍ ഉമരിക്ക് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നല്‍കിയെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്.
കെഎന്‍എം നിര്‍വാഹകസമിതി ഈ കാലയളവില്‍ യോഗം ചേര്‍ന്നിട്ടില്ല.  ടി കെ മുഹ്‌യുദ്ദീന്‍ ഉമരി നേരത്തേയും ഇപ്പോഴും കെജെയു പ്രസിഡന്റ്്സ്ഥാനത്ത് തുടരുകയുമാണ്. എന്നാല്‍ ഐക്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ കഴിഞ്ഞ 30നു ചേര്‍ന്ന കെജെയു നിര്‍വാഹകസമിതി സി പി ഉമര്‍ സുല്ലമിയെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതായി കെജെയു സെക്രട്ടറി എം മുഹമ്മദ് മദനി ഉന്നതാധികാരസമിതി യോഗത്തെ അറിയിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ്് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. കെഎന്‍എം ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവി, എന്‍ വി അബ്ദുറഹ്മാന്‍, ഡോ. ഹുസയ്ന്‍ മടവൂര്‍, എം അബ്ദുറഹ്മാന്‍ സലഫി, നൂര്‍ മുഹമ്മദ് നൂര്‍ഷ, മുഹമ്മദ് ഹാഷിം, എം ടി അബ്ദുസ്സമദ് സുല്ലമി, ഡോ. അബ്ദുല്‍ ഹഖ്, ടി പി അബ്ദുറസാഖ് ബാഖവി, എ അസ്ഗറലി സംസാരിച്ചു

RELATED STORIES

Share it
Top