മുങ്ങിമരണമല്ലെന്ന് ബന്ധു അനീഷ്

കോട്ടയം: കെവിന്റേത് മുങ്ങിമരണമല്ലെന്ന് ബന്ധു അനീഷ്. രാസപരിശോധനാഫലം പുറത്തുവന്നതിനു പിന്നാലെയാണ് അനീഷ് ഇക്കാര്യം സ്വകാര്യ ചാനലിനോട് പറഞ്ഞത്. ഷാനു അടക്കമുള്ളവര്‍ കെവിനെ മുക്കിക്കൊന്നതാണ്. സത്യം തെളിയണമെങ്കില്‍ സിബിഐ അന്വേഷണം വേണം. നുണപരിശോധനയ്ക്കു തയ്യാറാണെന്നും അനീഷ് പറഞ്ഞു. മുങ്ങിമരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ശരിവയ്ക്കുന്ന രാസപരിശോധനാഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുട്ടറ്റം വെള്ളമുള്ള ചാലിയേക്കരയാറ്റില്‍ കെവിന്‍ എങ്ങനെ മുങ്ങിമരിക്കുമെന്നും അനീഷ് ചോദിക്കുന്നു. ഗൂഢാലോചനയില്‍ അടക്കം നീനുവിന്റെ അമ്മ രഹ്്‌നയ്ക്ക് പങ്കുണ്ട്. ഇവര്‍ കെവിനെ രണ്ടുതവണ ഭീഷ—ണിപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം പോലിസ് വിശദമായി അന്വേഷിക്കണമെന്നും അനീഷ് പറഞ്ഞു.

RELATED STORIES

Share it
Top