മുങ്ങിക്കപ്പല്‍ ഇടപാടുമായി ബന്ധംമലേസ്യന്‍ മോഡലിന്റെ വധം: കേസ് പുനരന്വേഷിക്കും

ക്വാലാലംപൂര്‍: പ്രധാനമന്ത്രി നജീബിന്റെ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയായ മലേസ്യന്‍ മോഡല്‍ അല്‍റ്റാന്റ്യൂയ ഷാരിബൂവിന്റെ വധവുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കാന്‍ തീരുമാനം.
കേസില്‍ പുനരന്വേഷണം നടത്തുമെന്നു പോലിസ് ഐജി മുഹമ്മദ് ഫൂസി ഹാറൂണ്‍ അറിയിച്ചു. ഷാരിബൂവിന്റെ പിതാവ് സ്റ്റീവ് നല്‍കിയ പുതിയ പരാതിയാണ് അന്വേഷണം വീണ്ടും നടത്താനുള്ള കാരണമെന്നും ഹാറൂണ്‍ വ്യക്തമാക്കി.
അല്‍റ്റാന്റ്യൂയ ഷാരിബൂ കൊല്ലപ്പെട്ടതില്‍ അന്നത്തെ പ്രധാനമന്ത്രി നജീബിന് വ്യക്തമായ ബന്ധമുണ്ടെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ഇതിനു കാരണം ഷാരിബൂവും നജീബിന്റെ അടുത്ത അനുയായിയായ അബ്ദുല്‍ റസാഖ് ബാഗിന്ദയും തമ്മിലുണ്ടായിരുന്ന പ്രണയബന്ധമാണ്. ദശലക്ഷക്കണക്കിന് ഡോളര്‍ തിരിമറി നടന്ന മുങ്ങിക്കപ്പല്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് കൊല നടന്നതെന്ന് സംശയിക്കുന്നു.2006 ജൂണിലാണ് ഗര്‍ഭിണിയായ അല്‍റ്റാന്റ്യൂയ ഷാരിബൂ കൊല്ലപ്പെട്ടത്. അവരെ പിടികൂടി കാട്ടിലെത്തിച്ച് തലയിലേക്ക് നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതശരീരം ബോംബ് വച്ചു ചിതറിച്ചു.

RELATED STORIES

Share it
Top