മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തോല്‍വി: ദേവഗൗഡയ്ക്ക് ജയം

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പരാജയം.ചാമുണ്ഡേശ്വരി മണ്ഡലത്തിലാണ് അദ്ദേഹം ജനവിധി തേടിയത്.ഇവിടെ ജെഡിഎസ് സ്ഥാനാര്‍ഥി ജി ഡി ദേവഗൗഡയാണ് ഇവിടെ വിജയിച്ചത്.അവസാന റിപോര്‍ട്ടുകള്‍ പ്രകാരം സിദ്ധരാമയ്യ 13000 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു. അതേസമയം, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ വ്യക്തമായ ലീഡോടെയാണ് മുന്നേറുന്നത്. ശിക്കാരിപുരിയില്‍ ജനവിധി തേടുന്ന യെദ്യൂരപ്പ തുടക്കംമുതല്‍ തന്നെ മുന്നിലാണ്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജെബി മലതേഷിനെ 3420 സീറ്റുകള്‍ക്ക് പിന്നിലാക്കിയാണ് യെദ്യൂരപ്പ മുന്നേറുന്നത്. കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി ബിജെപി വ്യക്തമായ ലീഡോടെ മുന്നേറുമ്പോള്‍ പാര്‍ട്ടിയ്ക്ക് ഇരട്ടി നേട്ടമാവുകയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പയുടെ ലീഡ്.

RELATED STORIES

Share it
Top