മുഖ്യമന്ത്രി സാമുദായിക വിഭാഗീയത ഉണ്ടാക്കുന്നു: ബെന്നി ബഹ്‌നാന്‍

തിരുവനന്തപുരം: ശബരിമല വിശ്വാസികളുടെ വിശ്വാസത്തെ ഗൗരവത്തിലെടുക്കാതെ സവര്‍ണ മേധാവിത്വം അടിച്ചേല്‍പ്പിക്കാനെന്നു പറഞ്ഞ് സാമുദായിക വിഭാഗീയത ഉണ്ടാക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹ്‌നാന്‍. മറുഭാഗത്ത് ബിജെപി മതപരമായ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ രണ്ടു പേരുടെയും സമീപനമാണു ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയിരിക്കുന്നത്. അതിനാല്‍ ശബരിമലയില്‍ നടന്ന സംഘര്‍ഷങ്ങളുടെ ധാര്‍മികമായ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. അവിടം ഒരു കലാപഭൂമിയാക്കി മാറ്റുന്നതിന് വേണ്ടിയും വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ വേണ്ടിയും മനപ്പൂര്‍വമായി നടത്തിയ ശ്രമമാണ് ഇപ്പോഴത്തേത്്.
രണ്ടു യുവതികളെയും അവിടെ എത്തിച്ചതു പോലിസാണ്. ഈ യുവതികള്‍ ശബരിമലയില്‍ പോവാന്‍ തലേദിവസം ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നു. ആരാണ് അനുവാദം നല്‍കിയത്. ഒന്നുകില്‍ കലക്ടര്‍ കൊടുക്കണം, അല്ലെങ്കില്‍ പോലിസ് കൊടുക്കണം. ഈ സ്ത്രീകളെ അവിടെ എത്തിക്കുന്നതിനു വേണ്ടി വിദേശത്തു നിന്നു മുഖ്യമന്ത്രിയാണ് നിര്‍ദേശം കൊടുത്തത്. ഈ രണ്ടു സ്ത്രീകളെ ഐജിയുടെ നേതൃത്വത്തില്‍ പോലിസിന്റെ ജാക്കറ്റും ഹെല്‍മെറ്റും കൊടുത്ത് പൂങ്കാവനം മുതല്‍ ശബരിമല സന്നിധാനം വരെ എത്തിക്കാനെടുത്ത തീരുമാനം ഏതെങ്കിലും പോലിസ് ഉദ്യോഗസ്ഥന് എടുക്കാന്‍ കഴിയില്ല.
കോടിയേരി ബാലകൃഷ്ണന്‍ വിശദീകരണം ചോദിക്കണം. ഐജിയോട് ചോദിച്ചാല്‍ പോര, ആഭ്യന്തര വകുപ്പിന്റെ ചുതമലയുള്ള മുഖ്യമന്ത്രിയോടു പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ചോദിക്കണമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.RELATED STORIES

Share it
Top