മുഖ്യമന്ത്രി പദം തട്ടാന്‍ വരണ്ട: ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം വേണ്ട-യെദ്യൂരപ്പ

ബംഗളൂരു: കര്‍ണാടകയില്‍ അധികാരമേറ്റ മുഖ്യമന്ത്രി യെദ്യൂരുപ്പ മന്ത്രിമാരില്ലാതെ ആദ്യ കാബിനറ്റ് യോഗം ചേര്‍ന്നു. അധികാരത്തിലേത്തിച്ചതിന് ജനങ്ങളോട് നന്ദി പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി പദം തട്ടിയെടുക്കാന്‍ ജെഡിഎസ് ശ്രമിക്കുകയാണെന്നും ഇതിന് വേണ്ടി ആരും വരണ്ടെന്നും പറഞ്ഞു.അതേസമയം,ഒരുലക്ഷം രൂപ വരെയുള്ള കാര്‍ഷികകടം എഴുതിത്തള്ളാനാണ് അദ്ദേഹത്തിന്റെ ആദ്യതീരുമാനം.ദൈവത്തിന്റെയും കര്‍ഷകരുടെയും പേരിലായിരുന്നു സത്യപ്രതിജ്ഞയും. കോണ്‍ഗ്രസിലെ ആര്‍ വി ദേശ്പാണ്ഡെയെ പ്രോടെം സ്പീക്കറാക്കാന്‍ ശുപാര്‍ശ ചെയ്തു.  അതേസമയം, യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കുന്ന കത്തുകള്‍ നാളെ കോടതിയില്‍ ഹാജരാക്കണം. സത്യപ്രതിജ്ഞയുടെ സാധുത കോടതിവിധിക്ക് വിധേയമാണ്. നാളെ രാവിലെ 10.30ന് കേസ് സുപ്രിംകോടതി വീണ്ടും പരിഗണിക്കും.

RELATED STORIES

Share it
Top