മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വൈകീട്ട് 5.30ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും തുടര്‍ന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്രസഹായം തേടി പിണറായി വിജയന്‍ മോ ദിയെ കാണാന്‍ സമയം തേടിയിരുന്നു. ഇതിനുള്ള അനുമതി കഴിഞ്ഞദിവസം ലഭിച്ചു. സംസ്ഥാനത്തെ പ്രളയക്കെടുതി കണക്കാക്കാന്‍ കേന്ദ്ര ആഭ്യന്തര സ്പെഷ്യല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയാണ്. നഷ്ടം വിലയിരുത്തി കേന്ദ്ര മാനദണ്ഡപ്രകാരം സഹായം ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തുട ര്‍ന്നാണ് സംഘം സന്ദര്‍ശനം നടത്തുന്നത്.

RELATED STORIES

Share it
Top