മുഖ്യമന്ത്രി ജനങ്ങളെ തമ്മിലടിപ്പിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ്സിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാനം പഠിപ്പിക്കേണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ശബരിമല വിഷയത്തില്‍ ഒരു ഘട്ടത്തിലും യുഡിഎഫ് പിന്നോട്ട് പോയിട്ടില്ല. തങ്ങള്‍ വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളോട് ചേര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാനുള്ള പക്വത മുഖ്യമന്ത്രി കാണിക്കണമായിരുന്നു. പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രി ഇവിടെ വര്‍ഗീയത പരത്തുന്നു. പിണറായി വിജയന്‍ മൂന്നരക്കോടി ജനതയുടെ മുഖ്യമന്ത്രി ആണെങ്കില്‍ കൂടുതല്‍ സമചിത്തതയോടെ ഇത്തരം പ്രശ്‌നങ്ങളെ നേരിടണം. മറ്റു സുപ്രിംകോടതി വിധികള്‍ നടപ്പാക്കാന്‍ ഇത്ര ആവേശം സര്‍ക്കാരിനില്ല. ഇതു കേരള ജനതയെ കബളിപ്പിക്കലാണെന്നും ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top