മുഖ്യമന്ത്രി ചുമതല കൈമാറാതിരുന്നത് മന്ത്രിമാരിലുള്ള അവിശ്വാസം കാരണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ പര്യടനത്തിനു പോയപ്പോള്‍ വകുപ്പുകളുടെ ഭരണ ചുമതല മറ്റൊരു മന്ത്രിക്കും കൈമാറാതിരുന്നതു സ്വന്തം മന്ത്രിമാരിലുള്ള പരസ്യമായ അവിശ്വാസ പ്രകടനമാണെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ സി ജോസഫ് എംഎല്‍എ. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലയിലുള്ള 27ഓളം വകുപ്പുകളില്‍ ഇ-ഫയല്‍ ഒഴികെയുള്ള നൂറുകണക്കിന് ഫയലുകള്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെ കെട്ടിക്കിടക്കുകയാണ്.  സ്വന്തം ചുമതല ഭരണഘടനാപരമായി കൈമാറാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രിയുടെ നടപടി പൂര്‍ണമായ ഭരണ സ്തംഭനത്തിനു വഴിതെളിച്ചുവെന്നും കെ സി  ജോസഫ് കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top