മുഖ്യമന്ത്രി എത്തിയില്ല; കൗമാര കലോത്സവം സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

തൃശൂര്‍:തൃശൂരില്‍ നടക്കുന്ന അന്‍പത്തെട്ടാം സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ന്‍ ഉദ്ഘാടനം ചെയ്തു.മന്ത്രിമാരായ സി.രവീന്ദ്രനാഥ്, വി.എസ്.സുനില്‍കുമാര്‍, ചലച്ചിത്രമേഖലയിലെ പ്രമുഖര്‍, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്യുകയെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കലോത്സവത്തിന് എത്തിച്ചേരാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.


അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കലാമാമാങ്കത്തിനാണ് ഇന്ന് തിരിതെളിഞ്ഞത്. പതിവുള്ള ഘോഷയാത്രയില്ലാതെയാണ് ഇത്തവണ കലോത്സവം തുടങ്ങിയത്. 24 വേദികളിലായി 234 ഇനങ്ങളില്‍ 8954 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും.
ആദ്യ ദിവസമായ ഇന്ന് പല വേദികളിലും മത്സരഇനങ്ങള്‍ വൈകിയാണ് തുടങ്ങിയത്. ചിത്രരചന, നാടന്‍പാട്ട്,കഥകളി സംഗീതം തുടങ്ങിയവ ഒരു മണിക്കൂറോളം വൈകി.

RELATED STORIES

Share it
Top