മുഖ്യമന്ത്രിയെ വിമര്‍ശിച്ച തമിഴ്‌നാട് എംഎല്‍എ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് എംഎല്‍എയും നടനുമായ കരുണാസിനെ പോലിസ് അറസ്റ്റ് ചെയ്തു. ശശികലയുടെ വിശ്വസ്തനായതുകൊണ്ടു മാത്രമാണ് എടപ്പാടി മുഖ്യമന്ത്രിയായതെന്നാണ് എം എല്‍ കരുണാസ് പറഞ്ഞത്. തേവര്‍ വിഭാഗക്കാരുടെ സംഘടനയായ മുക്കുലത്തോര്‍ പുലിപടൈയുടെ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിക്കെതിരേയുള്ള കരുണാസിന്റെ വിമര്‍ശനം. പ്രസംഗത്തില്‍ പന്നീര്‍ശെല്‍വത്തെയും കരുണാസ് വിമര്‍ശിച്ചിരുന്നു.

RELATED STORIES

Share it
Top