മുഖ്യമന്ത്രിയെ തെറിവിളിച്ച വീട്ടമ്മ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് ചേര്‍ത്ത് തെറിവിളിച്ച വീട്ടമ്മ അറസ്റ്റില്‍. കോഴഞ്ചേരി ചെറുകോല്‍ പഞ്ചായത്ത് വടക്കേപാരൂര്‍ വീട്ടില്‍ മണിയമ്മയെ ആറന്‍മുള പോലിസാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എസ്എന്‍ഡിപി പത്തനംതിട്ട യൂനിയന്‍ മുന്‍ സെക്രട്ടറി വി എസ് സുനില്‍കുമാറിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. ശബരിമല വിഷയത്തില്‍ നടത്തിയ പ്രതിഷേധസമരത്തില്‍ പങ്കെടുക്കുന്നതിന് ഇടയിലാണ് മണിയമ്മ മുഖ്യമന്ത്രിയെ തെറിവിളിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മണിയമ്മ മാപ്പുമായി രംഗത്തെത്തിയിരുന്നു. താ ന്‍ ഈഴവ സമുദായത്തെ കുറിച്ച് ഒന്നും ചിന്തിച്ചുകൊണ്ടല്ല പറഞ്ഞതെന്നും അയ്യപ്പനെ ഓര്‍ത്ത് പറഞ്ഞുപോയതാണെന്നുമായിരുന്നു മണിയമ്മയുടെ വാദം.

RELATED STORIES

Share it
Top