മുഖ്യമന്ത്രിയെ തടയാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍കാഞ്ഞങ്ങാട്: കണ്ണൂര്‍ ജില്ലയിലെ രാമന്തളിയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയെ തടയാനെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പങ്കെടുത്ത പട്ടയമേളയിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തുനീക്കിയത്. രാമന്തളിയില്‍ ആര്‍എസ്എസ് കാര്യവാഹക് കക്കംപാറ ബിജുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയെ തടയാനെത്തിയത്. പ്രതിഷേധ മാര്‍ച്ച് രക്തസാക്ഷി മണ്ഡപത്തിനടുത്ത് വച്ച് പോലിസ് തടഞ്ഞു. അല്‍പസമയം ചെറിയ ഉന്തും തള്ളും നടന്നെങ്കിലും പോലിസിന്റെ ഇടപെടല്‍ കാരണം പ്രശ്‌നങ്ങള്‍ ഒഴിവായി.

RELATED STORIES

Share it
Top